തൃശ്ശൂരിൽ പൂരത്തിനോടനുബന്ധിച്ച് നടത്താനുദ്ദേശിച്ച ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’ വെബ് സീരീസ് ട്രെയിലറിന്റെ റിലീസ് പരിപാടി വെടിക്കെട്ട് ദുരന്തത്തിൽ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് താല്‍ക്കാലിക നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ ബോചെ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

തൃശ്ശൂർ ബിനി ഹെറിറ്റേജിൽ വെച്ച് നടന്ന അനുശോചന ചടങ്ങിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി ശശിധരൻ പി. സംബന്ധിച്ച ചടങ്ങിൽ ബോചെ സംഭാവന പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ദുരന്തബാധിതരുടെ വീടുകളിൽ ചെന്ന് തുക കൈമാറുമെന്നും ബോചെ അറിയിച്ചു.

‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’ വെബ് സീരീസിന്റെ ട്രെയിലർ ബോചെയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലാണ് ട്രെയിലർ ലഭ്യമാക്കിയത്. സമകാലിക സംഭവങ്ങളുടെ നേര്‍പതിപ്പായിരിക്കും ഈ വെബ് സീരീസ്. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കാവുന്നതാണ് ഇതിന്റെ ഉള്ളടക്കം.

വെബ് സീരീസിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് ബോചെ വ്യക്തമാക്കി.

Photo and News Source: Malayalam Express