ഭോപ്പാലിൽ നടന്ന സംഭവം വലിയ വിവാദമായിക്കൊണ്ടിരിക്കുന്നു. കട്നി ജില്ലയിലെ കരേല ഗ്രാമത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമനെ 108 ആംബുലൻസിലൂടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ, രക്തം പറ്റിപ്പിടിച്ചുവെന്നാരോപിച്ച് ഭാര്യയെ നിർബന്ധിച്ച് ആംബുലൻസ് കഴുകിക്കുകയായിരുന്നു ജീവനക്കാർ.

പരിക്കേറ്റയാളുടെ ചികിത്സയെക്കുറിച്ചുള്ള ആശങ്കയിലിരുന്ന കുടുംബത്തിന് ഈ ക്രൂരത കാണിച്ചത് കൂടുതൽ വേദനിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, ജില്ലാ കളക്ടർ ആശിഷ് തിവാരി വിഷയത്തിൽ ഇടപെട്ടു.

വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട അദ്ദേഹം, പൊതുജന പ്രതിഷേധത്തെത്തുടർന്ന്, ആംബുലൻസ് ഡ്രൈവറെയും എമർജൻസി മെഡിക്കൽ ടെക്നീഷ്യനെയും ഉടൻ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. രോഗികളോടും ബന്ധുക്കളോടും ഇത്തരത്തിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Photo and News Source: Kvartha