പുനെയിൽ ടൂറിസ്റ്റ് വിസയിൽ എത്തി ക്രിസ്തുമത പ്രചാരണം നടത്തിയ മൂന്ന് അമേരിക്കൻ പൗരന്മാർക്ക് രാജ്യം വിടാൻ പോലീസ് നിർദ്ദേശം നൽകി. വിസ നിയമങ്ങൾ ലംഘിച്ചതിന് ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസിന്റെ നിർദ്ദേശപ്രകാരം നടപടിയാണ് എടുത്തത്. മേയ് 10-നകം ഇന്ത്യ വിടണമെന്ന് ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ശുക്രവാർ പേട്ടിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. 53 മുതൽ 66 വയസ്സുവരെയുള്ള പ്രായക്കാരായ ഇവർ, വിവിധ ഭാഷകളിലുള്ള സുവിശേഷ ലഘുലേഖകൾ കൈവശമുണ്ടായിരുന്നു. പുനെയിലെ ടാക്സി ഡ്രൈവർമാരെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. ടൂറിസ്റ്റ് വിസ ചട്ടപ്രകാരം സഞ്ചാരികൾക്ക് പ്രദേശങ്ങൾ സന്ദർശിക്കാനേ അനുമതിയുള്ളൂ. മതപ്രഭാഷണത്തിനോ സുവിശേഷ പ്രവർത്തനത്തിനോ വിലക്കുണ്ട്.
2025 ജൂലൈയിൽ ക്രിസ്തുമതത്തിലേക്ക് മാറാൻ പണം വാഗ്ദാനം ചെയ്തതിന് പിംപ്രി ചിഞ്ച്വാഡ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. വിസ നിയമലംഘനത്തിന് ശിക്ഷയായി രാജ്യം വിടാൻ നിർദ്ദേശം നൽകിയിരിക്കുന്നു.
Photo and News Source: Janam TV









