കൊച്ചിയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിലുള്ള പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി എമിൽ സുനിൽ അടിയൊഴുക്കിൽപ്പെട്ട് മരിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം പുലർച്ചെയാണ് മരണമടഞ്ഞത്. ഇതോടെ കനാലിൽ മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. മലപ്പുറം, കൊല്ലം സ്വദേശികളായ അജ്മൽ, അജ്സൽ എന്നിവർ ഇന്നലെ മരിച്ചിരുന്നു.

കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ കൊടുംചൂടിനെത്തുടർന്നായിരുന്നു ഈ ദുരന്തം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിനടുത്താണ് കെഎംസി കോളജ് സ്ഥിതി ചെയ്യുന്നത്. ഹര്‍ത്താലായതിനാൽ കോളജിന് അവധിയായിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്ന ആറ് വിദ്യാർത്ഥികൾ കനാലിൽ കുളിക്കാനെത്തിയെങ്കിലും മൂന്നുപേർ മാത്രമാണ് കുളിക്കാനിറങ്ങിയത്. പത്തടിയോളം ഉയരമുണ്ടായിരുന്ന വെള്ളത്തിന് ശക്തമായ ഒഴുക്കുമുണ്ടായിരുന്നു. ഇതാണ് വിദ്യാർത്ഥികളുടെ മരണത്തിനു കാരണമായത്.

Photo and News Source: Samakalika Malayalam