നോർത്തേൺ അയർലണ്ട് പോലീസുമായി (പി.എസ്.എൻ.ഐ) ചേർന്ന ഗാർഡയുടെ സംയുക്ത പരിശോധനയിൽ 5.2 മില്യൺ യൂറോ വിലമതിക്കുന്ന കഞ്ചാവ് കണ്ടെത്തി. സ്കോട്ട്‌ലൻഡിൽ നിന്ന് ലാൺ ഹാർബറിലേക്ക് പോവുകയായിരുന്ന ലോറി പരിശോധിച്ചപ്പോൾ, പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി.
അന്വേഷകർ അമ്പതു വയസ്സിനുമേൽ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തു. ഇയാളെ നോർത്തേൺ അയർലണ്ടിലെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നു. ക്രോസ്സ് ബോർഡർ ജോയിന്റ് ഏജൻസി ടാസ്ക് ഫോർസും, റെവന്യൂ സർവീസുകളും ചേർന്നാണ് ഈ പരിശോധന നടത്തിയത്.
ഗാർഡയുടെ ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട ഈ സംഭവം അന്താരാഷ്ട്ര സഹകരണത്തിലൂടെ തടയാൻ കഴിഞ്ഞു.
Photo and News Source: Sathyam Online








