തിരുവന്തപുരം: പൊള്ളുന്ന ചൂടിൽ നിന്നുള്ള ആശ്വാസമായി കേരളത്തിൽ വേനൽമഴ ആരംഭിച്ചു. ചൊവ്വാഴ്ച മധ്യ, തെക്കൻ പ്രദേശങ്ങളിൽ വ്യാപകമായി മഴപെയ്തു. വടക്കൻ കേരളത്തിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ മഴ കുറവായിരുന്നു. വ്യാഴാഴ്ച മുതൽ സംസ്ഥാനത്താകെ മഴ ശക്തമാകും.
എട്ട് ജില്ലകൾക്ക് കനത്തമഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂരും കാസർകോടും, വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും, ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ശനിയാഴ്ചയ്ക്കുശേഷം കുറച്ചുദിവസം മഴ കുറയാനും, തുടർന്ന് വീണ്ടും സജീവമാകാനും സാധ്യതയുണ്ട്. മേയ് പകുതിയോടെ കൂടുതൽ മഴപെയ്യാനും സാധ്യതയുണ്ട്.
Photo and News Source: Mathrubhumi







