തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം ബലികർമ്മങ്ങൾക്ക് പ്രസിദ്ധമാണ്. ഇന്ത്യയിൽ തന്നെ ബലി നടക്കുന്ന ഒരേയൊരു ക്ഷേത്രമാണിത്. ചതുർബാഹുവായ പരശുരാമ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ.
മഹാവിഷ്ണുവിന്റെ ചിഹ്നങ്ങളായ ശംഖ്, ചക്രം, ഗദ എന്നിവയും താമരയ്ക്കു പകരം മഴുവുമാണ് പരശുരാമ പ്രതിഷ്ഠയുടെ കൈകളില്‍ കാണുന്നത്. കർക്കിടക വാവിന് തിരുവല്ലത്ത് എത്തിയ ശങ്കരാചാര്യർ ആറ്റിന്റെ കരയിൽ ബലിയിട്ടു. തുടർന്ന് ആറ്റുമണൽ മുങ്ങിയെടുത്ത് പരശുരാമ വിഗ്രഹം നിർമ്മിച്ചു. അതാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
പരശുരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ്. പിതൃസങ്കല്പം ശൈവമോ വൈഷ്ണവമോ ആകാമെങ്കിലും വിഷ്ണു സങ്കല്പത്തിനാണ് പ്രാധാന്യം. അമ്മയ്ക്ക് പുനർജന്മം നൽകിയ വ്യക്തിയുമാണ്. അതുകൊണ്ട് ആത്മാവിന് ശാന്തി ലഭിക്കാൻ പരശുരാമ പാദങ്ങളിൽ ബലിയർപ്പിക്കണം എന്നാണ് വിശ്വാസം.
ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ബ്രഹ്മാ, വിഷ്ണു, മഹേശ്വരൻമാർ സംഗമിക്കുന്നതാണ്. കർക്കിടക വാവിന് ബലിയിടുന്നതിലൂടെ ഒരു വർഷം മുഴുവൻ ബലിയിടുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവല്ലം ക്ഷേത്രത്തിലെ ബലികർമ്മങ്ങൾ അതിവിശിഷ്ടമാണ്.
Photo and News Source: Janmabhumi







