നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് പ്രവർത്തകർ ഏറ്റവും കൂടുതൽ ആശങ്കയോടെ നോക്കുന്നത് പഞ്ചാബ് മോഡലാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കെ. സി. വേണുഗോപാലും കൂട്ടരും പഞ്ചാബിൽ കോൺഗ്രസിനെ വേരോടെ ഇല്ലാതാക്കിയ കഥയാണത്. 2020-ൽ പഞ്ചാബിൽ അമരീന്ദർ സിംഗിനെ ഒതുക്കാൻ സിദ്ദുവിനെ PCC അധ്യക്ഷനാക്കുകയും, ചരൻജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. ഇത് പാർട്ടിക്കുള്ളിൽ തർക്കത്തിന് കാരണമാവുകയും 2022-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 59-ൽ നിന്ന് 18 സീറ്റിലേക്ക് പിന്നോട്ടുപോവുകയും ചെയ്തു.

അങ്ങനെ പഞ്ചാബിൽ കോൺഗ്രസ് നാമാവശേഷമായി. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ആം ആദ്മി പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്. കോൺഗ്രസിനെ നേരിട്ട് തോൽപ്പിക്കാൻ കഴിയാത്തിടങ്ങളിൽ ബിജെപി ഇത്തരം തന്ത്രങ്ങൾ പയറ്റുന്നു.

Photo and News Source: Newsthen