പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. 142 മണ്ഡലങ്ങളിലായി 1,448 സ്ഥാനാർഥികൾ ജനവിധി തേടുന്നു. കൊൽക്കത്ത നോർത്ത്, കൊൽക്കത്ത സൗത്ത്, ഹൗറ, നാദിയ തുടങ്ങിയ എട്ട് ജില്ലകളിലാണ് പോളിംഗ്. ഭവാനിപൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്നു.
മാസം 23-ന് നടന്ന ഒന്നാം ഘട്ടത്തിൽ 93.19% പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇന്നത്തെ വോട്ടെടുപ്പോടെ കേരളം, അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ പോളിംഗ് പൂർത്തിയാകും. മേയ് 4-ന് വോട്ടെണ്ണൽ നടത്തും.
വോട്ടെടുപ്പിനു ശേഷം അക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെ തുടർന്ന് 700 കമ്പനി കേന്ദ്ര സേനയെ നിലനിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. 500 കമ്പനി ക്രമസമാധാനത്തിനും 200 കമ്പനി വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷക്കുമായി വിന്യസിക്കും. സി.ആർ.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ് സേനകൾ സുരക്ഷ നൽകും.
Photo and News Source: Siraj Live







