പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചാൽ ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് യുഎൻ മുന്നറിയിപ്പ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമൊഴുക്കിൽ വൻ ഇടിവുണ്ടാകുമെന്നും റിപ്പോർട്ട്. ഇന്ത്യയിൽ 25 ലക്ഷം പേരെ ദാരിദ്രത്തിലേക്ക് തള്ളിവിടാനും യുദ്ധം കാരണമാകുമെന്ന് യുണൈറ്റഡ് നേഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാം റിപ്പോർട്ടിൽ പറയുന്നു. ലോകമെങ്ങും 162 രാജ്യങ്ങളിൽ ദാരിദ്രനിരക്ക് ഉയരുമെന്നും തൊഴിലില്ലായ്മ വർധിക്കുമെന്നും റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറി ജോലി ചെയ്യുന്നവരും, എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളും വലിയ തിരിച്ചടി നേരിടും. ഇന്ത്യയിൽ വ്യാപകമായ വിലക്കയറ്റത്തിനും തൊഴിൽ നഷ്ടത്തിനും യുദ്ധം കാരണമാകുമെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ച ശേഷം എട്ടുലക്ഷത്തിലധികം ഇന്ത്യക്കാർ ഗൾഫിൽ നിന്നും തിരിച്ചെത്തിയതായി കേന്ദ്രസർക്കാർ. തിരിച്ചുവരവ്

വർധിച്ചാൽ ഗൾഫിൽ നിന്നുള്ള പണമൊഴുക്കിന് പ്രതികൂല സ്വാധീനമുണ്ടാകുമെന്ന് വിദഗ്ധർ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഗൾഫ് പണമൊഴുക്ക് പ്രധാനമാണ്. ലോകവ്യാപകമായി 88 ലക്ഷം പേർ പുതുതായി ദാരിദ്രത്തിലേക്ക് വീഴുമെന്ന് റിപ്പോർട്ട്. ഇതിൽ കൂടുതലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലായിരിക്കും.

Photo and News Source: Dhanam