ന്യൂഡൽഹിയിൽ ഇന്നുമുതൽ മൂന്ന് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നു. വനിതാ സംവരണ ബില്ലിനോടൊപ്പം ഡിലിമിറ്റേഷൻ ബില്ലും ചർച്ച ചെയ്യാനാണ് ഈ സമ്മേളനം.
2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നിയമഭേദഗതികൾ അവതരിപ്പിക്കുന്നത്. ലോക്സഭയിൽ 18 മണിക്കൂറും രാജ്യസഭയിൽ 16 മണിക്കൂറും ചർച്ചയ്ക്കായി നീക്കിവച്ചിരിക്കുന്നു. ബില്ലുകളുടെ ഭാഗമായി 131-ാം ഭരണഘടനാ ഭേദഗതി, ഡിലിമിറ്റേഷൻ ബിൽ, കേന്ദ്രഭരണ പ്രദേശ ഭേദഗതി എന്നിവ ഉൾപ്പെടുന്നു.
2011-ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണം നടത്തും. ലോക്സഭയിൽ 850 അംഗബലവും 284 വനിതാ സംവരണം സീറ്റുകളുമായി നിശ്ചയിക്കുന്നു. പട്ടികജാതി/വർഗ വനിതകളും ഉൾപ്പെടുത്തിയാണ് സംവരണം. 15 വർഷത്തേക്ക് റോട്ടേഷൻ വ്യവസ്ഥയിലാണ് സംവരണം നടപ്പാക്കുക.
Photo and News Source: Samakalika Malayalam


