രാജ്യത്തെ ആദ്യത്തെ ‘വർക്ക്പ്ലേസ് ഹാപ്പിനസ് അവാർഡുകൾ’ പ്രഖ്യാപിച്ചു. ജൂലൈ അവസാന വാരത്തിലാണ് മുംബൈയിൽ പുരസ്കാര വിതരണം. തൊഴിലിടങ്ങളിലെ സന്തോഷവും സംതൃപ്തിയും മാനദണ്ഡമാക്കിയാണ് അവാർഡുകൾ നൽകുന്നത്. കോർപ്പറേറ്റ് നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിന്RPG ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക അധ്യക്ഷനാണ്. ജൂറിയിൽ പ്രമുഖർ ഉൾപ്പെടുന്നു. സ്ഥാപനങ്ങളുടെ വളർച്ചയിൽ തൊഴിൽസ്ഥലത്തെ സന്തോഷം പ്രധാനമാണെന്ന് ഹർഷ് ഗോയങ്ക അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ദൈനംദിന അനുഭവങ്ങളും ജോലിയോടുള്ള താൽപ്പര്യവും പരിഗണിക്കപ്പെടുന്നില്ലെന്ന് ‘ഹാപ്പിയെസ്റ്റ് പ്ലേസസ് ടു വർക്ക്’ സ്ഥാപകൻ രാജ് നായക് ചൂണ്ടിക്കാട്ടി. ഏത് വലിപ്പത്തിലുള്ള സ്ഥാപനങ്ങൾക്കും ഈ പുരസ്കാരത്തിനായി അപേക്ഷിക്കാം. സംവാദം, കൾച്ചർ ഓഡിറ്റ് എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ.
Photo and News Source: Malayalam
Express


