വൈറ്റമിൻ ഡിയുടെ കുറവ് നമ്മുടെ ആരോഗ്യത്തെ ഗണ്യമായി ബാധിക്കും. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും വയറിന്റെ ആരോഗ്യത്തിനും ഇത് അത്യാവശ്യമാണ്. വയറിലെ നീര്‍ക്കെട്ടും അണുബാധയും നിയന്ത്രിക്കുന്നതിലും വൈറ്റമിൻ ഡി പ്രധാന പങ്കുവഹിക്കുന്നു.

ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിന്റെ ഊർജ്ജം, മനോഭാവം എന്നിവയ്ക്കും വൈറ്റമിൻ ഡി നിർണ്ണായകമാണ്. പ്രായമായവരും, രാത്രി ഷിഫ്റ്റ് ജോലിക്കാരും, സൂര്യപ്രകാശം കുറവുള്ളവരും ഇതിന്റെ പ്രഭാവം കൂടുതലായി അനുഭവിക്കും.

വീഗൻ ഭക്ഷണരീതി പിന്തുടരുന്നവരും, സീലിയാക് രോഗമുള്ളവരും വൃക്കരോഗികളും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. വൈറ്റമിൻ ഡിയുടെ കുറവ് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. അതുകൊണ്ട് പതിവായി പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഡോക്ടർമാർ വെയിൽക്കൊള്ളാനും പ്രത്യേക ഭക്ഷണരീതി പാലിക്കാനും നിർദ്ദേശിക്കും.

Photo and News Source: Malayali Life