ബിസിനസുകാരനും ഭാര്യയും മധ്യപ്രദേശിലെ ദേശീയപാത 552-ൽ രണ്ടര വയസുള്ള ദത്തെടുത്ത പെൺകുഞ്ഞിനെ ഉപേക്ഷിച്ചു. തങ്ങളുടെ ബിസിനസിനെ ബാധിച്ചെന്ന ആരോപണമായിരുന്നു കാരണം. ഹൈവേയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെ പോലീസ് ശ്രദ്ധയിൽ പെട്ടു.
വൈദ്യപരിശോധനയ്ക്കുശേഷം കുട്ടിയെ ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇന്ദോറിലെ അനധികൃത ശിശുക്കടത്ത് സംഘത്തിൽ നിന്നാണ് ഇവർ കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വാങ്ങിയതെന്ന് പോലീസ് വെളിപ്പെടുത്തി.
ദമ്പതികളെ ഭോപ്പാലിൽ നിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കേസെടുത്ത പോലീസ്, റാക്കറ്റിലെ മറ്റ് പലരെയും അറസ്റ്റ് ചെയ്തു. നിലവിൽ, കുട്ടിയുടെ യഥാർത്ഥ രക്ഷിതാക്കളെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം തുടരുന്നു.
Photo and News Source: Kerala Online News










