ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമസേനയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം മെയ് പകുതിയോടെ ഇന്ത്യയിലെത്തും. കഴിഞ്ഞ ആഴ്ച റഷ്യയിൽ വെച്ച് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർ നടത്തിയ പ്രീ-ഡിസ്പാച്ച് പരിശോധനയ്ക്കു ശേഷമാണ് സംവിധാനം കയറ്റി അയച്ചത്. രാജസ്ഥാൻ അതിർത്തി മേഖലയിലായിരിക്കും ഈ സംവിധാനം വിന്യസിക്കുക. പാകിസ്ഥാനിൽ നിന്നുള്ള ഭീഷണികളെ നേരിടാനാണ് ഇത്.
‘ഓപ്പറേഷൻ സിന്ദൂര്’ എന്ന സൈനിക നടപടിയുടെ വാർഷികത്തോടനുബന്ധിച്ചാണ് ഈ കൈമാറ്റം നടക്കുന്നത്. ആ സമയത്ത് എസ്-400 സംവിധാനം ഫലപ്രദമായി ഉപയോഗിച്ചിരുന്നു. കരാർ പ്രകാരമുള്ള അഞ്ചാമത്തെയും അവസാനത്തെയും സംവിധാനം 2024 നവംബറില് ഇന്ത്യക്ക് ലഭിക്കും. 400 കിലോമീറ്റർ ദൂരപരിധിയിൽ ശത്രുക്കളുടെ വിമാനങ്ങളെ തകർക്കാനുള്ള ശേഷിയുണ്ട്. പാകിസ്ഥാനിലെ സിന്ധു നദിക്ക് കിഴക്കോട്ടുള്ള മേഖലകളും നിരീക്ഷിക്കാനാകും.
അഞ്ച് എസ്-400 സംവിധാനങ്ങൾ കൂടി വാങ്ങാനുള്ള അനുമതി കേന്ദ്ര സർക്കാർ ഇതിനോടകം നൽകിയിട്ടുണ്ട്. റഷ്യയിൽ നിന്ന് 12 ‘പാന്റ്സിർ’ വ്യോമപ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള പദ്ധതിയുണ്ട്. ഇതിൽ 40 എണ്ണം ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഏകദേശം 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ നിബന്ധനകൾക്ക് അംഗീകാരം നൽകി. വ്യോമസേനയ്ക്കായി എസ്-400 മിസൈലുകളും ഇടത്തരം ഗത
Photo and News Source: Janam TV









