ഒഡിഷയിലെ പട്ടാനയിൽ നിന്നുള്ള 65 കാരനായ ജീതു മുണ്ടയ്ക്ക് ബാങ്കിൽ നിന്നും തന്റെ മരണപ്പെട്ട സഹോദരി കല്‍റ മുണ്ടയുടെ അക്കൗണ്ടിൽ നിന്നും 19,300 രൂപ പിൻവലിക്കാൻ ബാങ്ക് വിചിത്ര നിബന്ധന പാലിക്കാൻ നിർബന്ധിച്ചു.
മരണപ്പെട്ട വ്യക്തിയെ നേരിട്ട് ഹാജരാക്കണമെന്ന ബാങ്കിന്റെ നിബന്ധനയെത്തുടർന്ന് ജീതു സഹോദരിയുടെ അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി. ജനുവരിയിൽ കല്‍റ മരിച്ചതിനുശേഷം, ജീതു ബാങ്കിനെ സമീപിക്കുകയായിരുന്നു. സഹോദരി മരിച്ച വിവരം ബാങ്കിനെ അറിയിച്ചിട്ടും അവർ കൂട്ടാക്കിയില്ല.
അവസാനം, ജീതു സഹോദരിയുടെ കുഴിമാടത്തിൽ നിന്നും അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിലേക്ക് കൊണ്ടുവന്നു. റോഡിലൂടെ അസ്ഥികൂടം ചുമലിലേറ്റി നടക്കുന്ന ജീതുവിന്റെ ചിത്രം വാർത്തയായി. പിന്നീട് ബാങ്ക് ഈ വിഷയത്തിൽ ഇടപെട്ട പോലീസ്, പണം ജീതുവിന് കൈമാറാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
Photo and News Source: Kairali News









