കോവളം നിയോജക മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് സ്റ്റാൻലി ഹെഡ്ഗർ രാജി പ്രഖ്യാപിച്ചു. കോൺഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയ ശൈലിയിൽ പ്രതിഷേധിച്ച് രാജി വച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നേതാക്കളുടെ മോഹവും രാഷ്ട്രീയ കോമാളിത്തരവും തന്നെ പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

സ്റ്റാൻലി ഹെഡ്ഗർ ഇന്ന് വിഴിഞ്ഞത്ത് നടക്കുന്ന സിപിഐഎം യോഗത്തിൽ പങ്കെടുക്കുമെന്നും, രാജി പ്രഖ്യാപിച്ചതിനെ തുടർന്ന് തന്റെ കുടുംബവും സഹപ്രവർത്തകരും സിപിഐ(എം)യിൽ ചേരുമെന്നും ഫേസ്ബുക്കിൽ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള മുഖ്യമന്ത്രി പോരാട്ടം കോൺഗ്രസിൽ കൂടുതൽ തർക്കങ്ങൾക്ക് വഴിവച്ചു. സോഷ്യൽ മീഡിയയിലൂടെ ശക്തമായ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കെപിസിസി രംഗത്ത് വന്നിരുന്നു. വി.ഡി. സതീശന്റെ പേരിൽ ഫ്ലക്സുകൾ ഉയർന്നതും പോരാട്ടം കൂടുതൽ ശക്തമാക്കി.

Photo and News Source: Kairali News