ചെന്നൈ: തമിഴ് നാട് ബാലാവകാശ കമ്മീഷനിൽ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് മേൽ പരാതി. 'ചൈൽഡ് റൈറ്റ്സ് വാച്ച്' സംഘടന രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തെന്നാരോപിച്ച് പരാതി നൽകി. വോട്ട് അഭ്യർത്ഥനയുമായി ബന്ധപ്പെട്ട് കുട്ടികളെ പ്രചാരണത്തിലേക്ക് നിർത്തിയത് നിയമലംഘനമാണെന്ന് സംഘടന വ്യക്തമാക്കി.

വിജയ് പാർട്ടിയുടെ വോട്ട് അഭ്യർത്ഥനയുമായി ബന്ധപ്പെട്ട് കുട്ടികളെ വൈകാരികമായി സ്വാധീനിക്കുന്നത് ബാലാവകാശ നിയമങ്ങളെ ലംഘിക്കുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നത് തടയണമെന്നും വിജയ് മേൽ സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

കുട്ടികളുടെ മാനസിക ആരോഗ്യത്തിന് ഹാനികരമായ പ്രചാരണ രീതികൾ നിരോധിക്കണമെന്നും, വീഡിയോകളിൽ കുട്ടികളെ പ്രത്യക്ഷപ്പെടുത്തുന്നത് നിയന്ത്രിക്കണമെന്നും സംഘടന ആവശ്യമുന്നയിച്ചു. കൗൺസിലിംഗ്, മാപ്പപേക്ഷ എന്നിവയിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിർദ്ദേശിച്ചു.

Photo and News Source: Kvartha