കൊച്ചി: നടൻ ഷിയാസ് കരീമിനെതിരെ പാലാരിവട്ടം പോലീസ് പുതിയ പീഡന കേസ് രജിസ്റ്റർ ചെയ്തു. 60 വയസ്സുള്ള ഒരു സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചന നടത്തിയതിനുമാണ് കേസ്. 2023 ജൂണിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇവർ 2024-ൽ ലിവിംഗ് റിലേഷനിൽ ആയി. ആദ്യം 10 ലക്ഷം രൂപയും പിന്നീട് 22 ലക്ഷം രൂപയും പണം തട്ടിയെന്നാണ് പരാതി.
ഗർഭപാത്രം നീക്കിയ സമയത്തും ലൈംഗിക ചൂഷണം നടത്തിയെന്ന് ആരോപിക്കുന്നു. വിവാഹത്തിനായി പണം വാങ്ങിയെന്നും ആരോപണം ഉണ്ട്. കൊച്ചിയിലും കോഴിക്കോടുമായി പല ഹോട്ടലുകളിലും ലൈംഗിക ചൂഷണത്തിന് വിധേയയായെന്നാണ് പരാതി.
Photo and News Source: Janmabhumi









