കോഴിക്കോട് മൂഴിക്കലിൽ 16 കാരിയായ നസ്രീനയെ കൊലപ്പെടുത്തിയ അദ്നാൻ ആത്മഹത്യ ചെയ്തു. തുണികൊണ്ട് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.
പെൺകുട്ടിയുടെ മുത്തശിയെ കൊലപ്പെടുത്താനും അദ്നാൻ ശ്രമിച്ചു. പിന്നീട് യുവാവ് ആത്മഹത്യ ചെയ്തു. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് പോലീസ് നിഗമനം.
നസ്രീനയോട് അദ്നാന് വൈരാഗ്യം ഉണ്ടായിരുന്നതായും അന്വേഷണം വ്യക്തമാക്കുന്നു. ഈ പകയാണ് കൊലപാതകത്തിന് കാരണമെന്നും പരിശോധിക്കുന്നുണ്ട്.
ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വീടിനകത്ത് കയറിയ അദ്നാന്റെ മൊബൈൽ ഫോൺ വിശദ പരിശോധനക്ക് വിധേയമാക്കും. അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. വൈകിട്ട് ഏഴരയോടെ യുവാവ് വീട്ടിലെത്തിയതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
Photo and News Source: Janam TV


