ന്ന്യൂഡൽഹി: ഇന്ത്യൻ സൈന്യം ഇലക്ട്രിക് മോട്ടോർസൈക്കിളുകളെ സൈനിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ തയ്യാറായി. പെട്രോൾ ബൈക്കുകളുടെ സ്ഥാനത്ത് വരുന്ന ഈ പുതിയ ഇലക്ട്രിക് വാഹനങ്ങൾ 'സ്റ്റെൽത്ത് മൊബിലിറ്റി'യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 10 മീറ്റർ ചുറ്റളവിൽ ശബ്ദം പുറപ്പെടുവിക്കാത്തവിധം രൂപകൽപ്പന ചെയ്തിരിക്കുന്ന ഇവ, റേഡിയോ സിഗ്നലുകളെ തടസ്സപ്പെടുത്താതെ സെൻസിറ്റീവ് ഓപ്പറേഷനുകളിൽ എത്തും.
വിവിധ ഭൂപ്രദേശങ്ങളായ അസമിലെ കുന്നുകളിലും രാജസ്ഥാനിലെ മരുഭൂമിയിലും സൈന്യം ഇവ ഉപയോഗിക്കും. കഠിന കാലാവസ്ഥയിലും ദുഷ്‌കര ഭൂപ്രദേശങ്ങളിലും പ്രവർത്തിക്കാൻ ശേഷിയുള്ളവയായിരിക്കും ഈ വാഹനങ്ങൾ. പ്രത്യേകം നിർമ്മിച്ച ഇവയുടെ ആയുസ്സ് അഞ്ച് വർഷമെങ്കിലും ഉറപ്പാക്കിയിരിക്കുന്നു. 120 കിലോഗ്രാം ഭാരവും വഹിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.
Photo and News Source: Janmabhumi


