തിരുവനന്തപുരം നഗരസഭയുടെ മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ അലംഭാവം തുടരുന്നതോടെ നഗരം വലിയ ഭീഷണി നേരിടുന്നു. തമ്പാനൂരിലെ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിനു സമീപം കുന്നുകൂടിയ മാലിന്യത്തിനു തീ പിടിച്ചത് ജനങ്ങളെ പരിഭ്രാന്തിപ്പെടുത്തി. വാഹനങ്ങൾക്ക് തീ പടരുന്നതിനു മുമ്പ് അണയ്ക്കാൻ സാധിച്ചത് വൻ ദുരന്തം ഒഴിവാക്കി. നിരവധി തവണ മാലിന്യം നീക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് റെയിൽവേയുടെ പരാതി. നിലവിൽ മാലിന്യം നീക്കം ചെയ്യുന്നതിൽ ബിജെപി ഭരണസമിതി പരാജയപ്പെടുന്നതായി വിമർശനമുയരുന്നു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കൂമ്പുകയാണ്. മാലിന്യനിർമാർജനത്തിനായി നഗരസഭയ്ക്ക് റെയിൽവേ നൽകിയ കത്തുകൾ ഫലവത്തായില്ല. നഗരവാസികൾ വൻ ബുദ്ധിമുട്ടിലാണ്.

Photo and News Source: Kairali News