കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെ തുടർന്ന് സംസ്ഥാനവ്യാപകമായി ദലിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തു. വൈകുന്നേരം ആറ് മണി വരെ നീണ്ടുനിൽക്കുന്ന ഹർത്താലിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഹർത്താലിന് അനുകൂലമായി ബസുകൾ തടഞ്ഞു. ഹർത്താലിനെത്തുടർന്ന് വാഹനങ്ങൾ നിർബന്ധമായി തടയില്ലെന്നും അവശ്യസർവീസുകൾ ഹർത്താലിൽനിന്നും ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചു. കടകളും വ്യാപാരസ്ഥാപങ്ങളും തുറക്കുമെന്ന പ്രസ്താവനയും ഉണ്ടായി.

നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയർന്നു. സംസ്ഥാനത്താകെ ഹർത്താലിന്റെ സ്വാധീനം വ്യാപകമായി അനുഭവപ്പെടുന്നു.

Photo and News Source: 24 News