കാസർഗോഡ് പടന്നയിലെ ശൈശവ വിവാഹം സംബന്ധിച്ച പ്രതിഷേധം ഡിവൈഎഫ്ഐ ശക്തിപ്പെടുത്തി. അഴിക്കാൽ ജുമാമസ്ജിദ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് എടച്ചാക്കൈ ജംഗ്ഷനിൽ സമാപിച്ചു. കുറ്റക്കാരെ രക്ഷപ്പെടുത്തുന്നതിനായി കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുടെ ഇടപെടൽ ആക്ഷേപത്തിന് ഇടയാക്കുന്നു.

ശൈശവ വിവാഹം നടത്തിയ പടന്ന ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പറായ കോൺഗ്രസ് നേതാവ് പി.കെ. താജുദ്ദീൻ നാടിന് അപമാനമാണെന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

കാസർകോഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലിന്റെ സഹോദരൻ താജുദ്ദീൻ ഇടപെടലിലൂടെയാണ് വിവാഹം നടന്നതെന്ന് ജുമാമസ്ജിദിലെ ഉസ്താദ് വെളിപ്പെടുത്തി. സംഭവത്തിൽ കുറ്റക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആക്ഷേപത്തിന് ഇടയാക്കുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി ആവശ്യപ്പെടുന്നു.

Photo and News Source: Kairali News