ശുക്രൻ ജ്യോതിഷത്തിലെ ഒരു പ്രധാന ഗ്രഹമാണ്. ശൃംഗാരം, വിവാഹം, വസ്ത്രാഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ കാര്യങ്ങളുടെ കാരകനാണ് ഇത്. വെള്ളിയാഴ്ചയും ഇടവം, തുലാം രാശികളിലോ ചന്ദ്രനോടൊപ്പമോ നില്ക്കുമ്പോൾ ശുക്രൻ ശുഭഫലങ്ങൾ നൽകും. സൂര്യനോടടുത്ത് മൗഢ്യം പ്രാപിച്ചാലും ഫലദാനശേഷി നഷ്ടപ്പെടില്ല.

മേടത്തിലോ വൃശ്ചികത്തിലോ ശുക്രനുണ്ടെങ്കിൽ ജാതകൻ സ്ത്രീവിഷയങ്ങളിൽ അധികം പണം ചെലവഴിക്കുന്നു. സ്ത്രീജാതകത്തിലാണെങ്കിൽ ഭർത്താവിന് ഈ ഫലം ലഭിക്കും. സ്വക്ഷേത്രമായ ഇടവത്തിലോ തുലാത്തിലോ ശുക്രനുണ്ടെങ്കിൽ ജാതകൻ സ്വപ്രയത്നത്താൽ ധനവാനാകും. സംഗീതവാസനയും ഉത്തമഭാര്യയും ലഭിക്കും.

കര്‍ക്കടകത്തില് ശുക്രനുണ്ടെങ്കിൽ ദ്വിഭാര്യായോഗമുണ്ടാകും. സൂര്യക്ഷേത്രമായ ചിങ്ങത്തിലാണെങ്കിൽ നല്ല സ്ത്രീധനവും ഉത്തമഭാര്യയും ലഭിക്കും. വ്യാഴക്ഷേത്രമായ ധനുവിലോ മീനത്തിലോ ശുക്രനുണ്ടെങ്കിൽ ധനവും സുഖവും ലഭിക്കും. ബുധക്ഷേത്രമായ മിഥുനത്തിലാണെങ്കിൽ കലാകാരനും ധനവാനും ഭരണനിപുണനുമാകും. കന്നി രാശിയിലാണെങ്കിൽ നിന്ദ്യമായ പ്രവൃത്തികളിലേക്ക് തിരിയാം.

Photo and News Source: Janmabhumi