കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് ഹർത്താൽ ആഹ്വാനം ചെയ്തു. വിവിധയിടങ്ങളിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. തമ്പാനൂരിൽ ബസ് യാത്രക്കാരുമായി സംഘർഷമുണ്ടായി. കണ്ണൂരിലും കോട്ടയത്തും ബസുകൾ തടഞ്ഞു. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്റ് സമരക്കാർ ഉപരോധിച്ചു. കേരള ബാങ്ക്, റിലയൻസ് മാർട്ട് എന്നിവ അടച്ചു. ദളിത്-ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ വൈകിട്ട് 6 മണി വരെ ഹർത്താൽ നടത്തി.

ചേലേരി മുക്കിൽ ബസ്സുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. വൈക്കം വലിയ കവലയിൽ വാഹനങ്ങൾ തടഞ്ഞു. മാന്നാർ പുത്തുവിളപ്പടിയിൽ കുടിവെള്ളവാഹനം തകർത്തു. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിലും പ്രതിഷേധമുണ്ടായി. ബസ് തടഞ്ഞ പ്രവർത്തകരെ പോലീസ് മാറ്റി.

Photo and News Source: Janmabhumi