തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘സ്വിഷ് പ്രൈസ് മണി ഓൾ ഇന്ത്യ മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് സമാപിച്ചു. സ്വിസ് ബാസ്‌കറ്റ്‌ബോൾ അക്കാദമിയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനുമാണ് സംയുക്തമായി ഈ പരിപാടി സംഘടിപ്പിച്ചത്.

30+ പുരുഷ വിഭാഗം ഫൈനലിൽ ബാംഗ്ലൂർ വാരിയേഴ്‌സിനെ 52-40 ന് പരാജയപ്പെടുത്തി കൊച്ചിയിലെ റോഷൻ 7 സ്റ്റാർ സ്വർണ്ണ മെഡൽ നേടി. വനിതാ വിഭാഗത്തിലും വാരിയേഴ്‌സ് ഇന്ത്യക്ക് മികച്ച പ്രകടനം. കൊച്ചിയിൽ നിന്നുള്ള തെബാസ്‌കോ തേവർ 30+ വിഭാഗത്തിൽ സ്വർണ്ണവും 55+ പുരുഷ വിഭാഗത്തിൽ കിരീടവും നേടി.

40+ പുരുഷ വിഭാഗം ഫൈനലിൽ മുന് അന്താരാഷ്ട്ര താരങ്ങളടങ്ങിയ ജോസ്‌കോ കേരള കൊമ്പന്‍സ് 49-29 ന് ചെന്നൈയിലെ എക്‌സ്യുബറന്റിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി. എന്നാൽ 40+ വനിതാ വിഭാഗത്തിൽ വാരിയേഴ്‌സിനോട് 33-17 ന് തോറ്റതോടെ ത്രിമാന കിരീടം നേടാനുള്ള അവരുടെ ശ്രമം പൂർത്തിയായില്ല. കേരള പോലീസിലെ മുന് താരങ്ങളായിരുന്നു വാരിയേഴ്‌സ് ടീമിനെ പ്രതിനിധീകരിച്ചത്.

Photo and News Source: Janmabhumi