കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെ 61 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സൂപ്പർ-8 ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഈ വിജയത്തിൽ 'ഇംപാക്ട് പ്ലെയർ' പുരസ്കാരം സ്വന്തമാക്കിയത് ശിവം ദുബെയാണ്. ബാറ്റിങ്ങിലും ഫീൽഡിംഗിലും മികച്ച പ്രകടനം കാഴ്ചവെച്ച ദുബെ, 17 പന്തിൽ നിന്ന് 27 റൺസ് നേടി. അല്പം മാത്രം സമയം നൽകിയ മത്സരത്തിൽ രണ്ട് നിർണായക ക്യാച്ചുകളും പിടിച്ചു.
ടീം ഫിസിയോ യോഗേഷ് കുമാറാണ് ദുബെയെ പുരസ്കാര ജേതാവായി പ്രഖ്യാപിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിയ ദുബെ, തന്റെ ഫീൽഡിംഗ് മെച്ചപ്പെടുത്തിയതിന് കോച്ച് ടി. ദിലീപിന് നന്ദി അറിയിച്ചു. ദിലീപ് സാറാണ് തന്റെ മാറ്റത്തിന് പ്രചോദനമെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ബാറ്റിങ്ങിൽ ഇഷാൻ കിഷനും, ബൗളിംഗിൽ ഹാർദിക് പാണ്ഡ്യയും തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. ഡ്രസ്സിംഗ് റൂമിലെ ഈ അംഗീകാരം ആരാധകരുടെയും വലിയ ചർച്ചയായി മാറി. ബിസിസിഐ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
Photo and News Source: Suprabhaatham


