തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർകട്ട് വരില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടിവരുമെങ്കിലും കറന്റ് ബില്ല് കൂടില്ല. അടിയന്തര യോഗം നാളെ ചേരും. സംസ്ഥാനത്ത് രണ്ട് ദിവസങ്ങളിലായി വൈദ്യുതി ഉപയോഗം റെക്കോർഡ് തരത്തിൽ ഉയർന്നിട്ടുണ്ട്. ഇന്നലെ ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. വൈകുന്നേരത്തെ ആവശ്യകത 6012 മെഗാവാട്ടായിരുന്നു. മൊത്തം ഉപയോഗം 112.52 ദശലക്ഷം യൂണിറ്റ്.
ചൂട് വർദ്ധിച്ചതോടെ എസി, കൂളറുകൾ നിരന്തരമായി ഉപയോഗിക്കുന്നതാണ് പ്രധാന കാരണം. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. വൈകുന്നേരം 6 മണി മുതൽ 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. അനാവശ്യ ലൈറ്റുകൾ അണയ്ക്കുകയും, വലിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുകയും ചെയ്യാൻ ആവശ്യപ്പെടുന്നു.
Photo and News Source: Siraj Live


