ലഡാക്കിൽ പുതിയ അഞ്ച് ജില്ലകളെ രൂപീകരിക്കുവാനുള്ള തീരുമാനത്തിന് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അംഗീകാരം നല്കി. ഇതോടെ ലഡാക്കിലെ ആകെ ജില്ലകളുടെ എണ്ണം ഏഴായി. നുബ്ര, ഷാം, ചാങ്തങ്, സൻസ്‌കർ, ദ്രാസ് എന്നിവയാണ് പുതിയ ജില്ലകൾ. ചരിത്രപരമായ ദിവസമാണെന്ന് ഗവർണർ ഈ തീരുമാനം വിശേഷിപ്പിച്ചു. ജനങ്ങളുടെ നീണ്ടകാല ആവശ്യമായിരുന്ന ഈ നടപടി യാഥാർത്ഥ്യമാക്കിയതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
ഭരണനിർവ്വഹണം കൂടുതൽ ഫലപ്രദമാക്കുവാനും തൊഴിലവസരങ്ങൾ വർധിപ്പിക്കുവാനുമാണ് ഈ നടപടി. സംരംഭകത്വത്തിനും വികസന പ്രവർത്തനങ്ങൾക്കും വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 2019 ഒക്ടോബറിൽ ജമ്മു കശ്മീരിന്റെ പുനസംഘടനയിലൂടെ ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി മാറി.
Photo and News Source: Sathyam Online







