കേരളീയ വിവാഹാചാരങ്ങളിൽ നിറപറയും നിലവിളക്കും അപ്രതിമമായ സ്ഥാനമാണ് ലഭിക്കുന്നത്. പുതിയ ജീവിതത്തിന്റെ തുടക്കത്തിലാണ് ഇവയുടെ പ്രാധാന്യം കൂടുതലായി തോന്നുന്നത്. നിലവിളക്ക് അഗ്നിയുടെയും പ്രകാശത്തിന്റെയും പ്രതീകമാണ്. വിവാഹവേദിയിൽ തിരി തെളിയിക്കുന്നത് ജീവിതത്തിലെ ഇരുളിനെ അകറ്റി പ്രകാശം പരത്തുന്നതിന്റെ പ്രതീകമാണ്. മഹാലക്ഷ്മിയായാണ് നിലവിളക്കിനെ കണക്കാക്കുന്നത്. അഞ്ചു തിരികളുള്ള വിളക്ക് പഞ്ചഭൂതങ്ങളെയും പഞ്ചേന്ദ്രിയങ്ങളെയും സൂചിപ്പിക്കുന്നു.

നിറപറ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും അടയാളമാണ്. നെല്ല് നിറച്ച പറ വിവാഹജീവിതത്തിന്റെ പൂർണ്ണതയെ പ്രതിനിധീകരിക്കുന്നു. ‘നിറയുക’ എന്നത് ജീവിതത്തിൽ സ്നേഹവും സമ്പത്തും സന്തോഷവും നിറഞ്ഞു നിൽക്കണമെന്ന ആഗ്രഹത്തെ സൂചിപ്പിക്കുന്നു. ചിലയിടങ്ങളിൽ മലർ നിറച്ച പറയും ഉപയോഗിക്കുന്നു. വിവാഹമണ്ഡപത്തിന്റെ മധ്യഭാഗത്ത് തൂശനില വിരിച്ച് നെല്ല് നിറച്ച പറ സ്ഥാപിക്കാറുണ്ട്. ഈ ചടങ്ങുകൾ വിവാഹത്തിലെ ആചാരപ്പെരുമയെ സൂചിപ്പിക്കുന്നു.

Photo and News Source: Janam TV