ഇൻസ്റ്റാഗ്രാമിൽ പുതിയ കൃത്രിമബുദ്ധി സംവിധാനം വരുന്നു. ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകി വീഡിയോകൾ നിർമ്മിക്കാൻ കഴിയും. 'എഡിറ്റ്സ്' ഫീച്ചറിലൂടെയാണ് ഈ സൗകര്യം ലഭ്യമാകുന്നത്. പ്ലസ് ഐക്കണിൽ ടാപ്പ് ചെയ്ത് 'എ ഐ ഓപ്ഷൻ' തിരഞ്ഞെടുക്കുക. തുടർന്ന് വീഡിയോ വിവരണം നൽകുകയോ, നിലവിലുള്ള ഫോട്ടോ/വീഡിയോകൾ ചേർക്കുകയോ ചെയ്യാം. ക്യാമറ മുന്നിൽ വരാതെ തന്നെ മുഴുവൻ വീഡിയോകൾ നിർമ്മിക്കാൻ ഈ സംവിധാനം സഹായിക്കും. മെറ്റാ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചു വികസിപ്പിച്ച ഈ സാങ്കേതികവിദ്യ, പ്ലാറ്റ്‌ഫോമിൽ പുതിയ സർഗ്ഗാത്മകതക്ക് തുടക്കമിടും.
2025 ഫെബ്രുവരിയിൽ ബ്രസീൽ, മെക്സിക്കോ എന്നിവിടങ്ങളിൽ 'വൈബ്സ് എ ഐ' പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. ഇൻസ്റ്റാഗ്രാമിന്റെ യഥാർത്ഥ സർഗ്ഗാത്മകതയ്ക്ക് ഭീഷണിയാണെന്ന് ചിലർ വിമർശിക്കുന്നുണ്ടെങ്കിലും, സാങ്കേതിക മാറ്റങ്ങൾ അനിവാര്യമാണെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. അടുത്ത കാലത്തായി മെറ്റായുടെ എ ഐ ആപ്പുകളിൽ നിന്നുള്ള വീഡിയോ നിർമ്മാണത്തിൽ 20% വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ കൂടുതൽ എ ഐ നിർമ്മിത വീഡിയോകൾ ഇൻസ്റ്റാഗ്രാം ഫീഡുകളിൽ കാണാം.
Photo and News Source: Siraj Live



