നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവയാണ് വെളുത്തുള്ളി. രുചി കൂട്ടുന്നതിനപ്പുറം പല രോഗങ്ങൾക്കും മരുന്നായി പ്രവർത്തിക്കുന്നു. രണ്ടല്ലി വെളുത്തുള്ളി ചതച്ച് ഇളം ചൂടുവെള്ളത്തിൽ കലർത്തി വെറും വയറ്റിൽ കുടിക്കുക.

വെളുത്തുള്ളിയിലെ അലിസിൻ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നു. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയെ ചെറുക്കാൻ ശരീരം ശക്തമാകുന്നു. ഹൃദയാരോഗ്യത്തിനും വെളുത്തുള്ളി വെള്ളം നല്ലതാണ്. രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. കുടലിലെ മാലിന്യങ്ങൾ പുറന്തള്ളി ദഹനപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ദഹനക്കേട്, ഗ്യാസ്, മലബന്ധം എന്നിവയ്ക്കും ഇത് ഫലപ്രദമാണ്.

ശരീരഭാരം നിയന്ത്രിക്കാനും വെളുത്തുള്ളി വെള്ളം സഹായിക്കുന്നു. മെറ്റബോളിസം വർദ്ധിപ്പിച്ച് കൊഴുപ്പ് ഇല്ലാതാക്കുന്നു. വിശപ്പ് നിയന്ത്രിക്കാനും ഇത് ഉപകരിക്കുന്നു. വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റുകൾ ക്യാൻസർ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യവും യുവത്വവും നിലനിർത്താൻ സഹായിക്കുന്നു.

Photo and News Source: Samakalika Malayalam