യുഎഇയിൽ വരുന്ന ദിവസങ്ങളിൽ കാലാവസ്ഥാ മാറ്റം സംഭവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 43°C വരെ ഉയരാനിടയുണ്ട്. ചൂടിനൊപ്പം പൊടിക്കാറ്റും വീശാനുള്ള സാധ്യതയെത്തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

ഉൾപ്രദേശങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമ്പോൾ തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കും. നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന് കിഴക്കുനിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറുനിന്നുള്ള ഉച്ചമർദ്ദവുമാണ് കാരണം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.

ഈ കാറ്റ് പൊടിപടലങ്ങൾ ഉയർത്തുകയും കാഴ്ചപരിധി കുറയ്ക്കുകയും ചെയ്യും. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും വാഹനമോടിക്കുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

Photo and News Source: Kerala Online News