വിപ്ലവാനന്തര റഷ്യൻ സാഹിത്യത്തിലെ പ്രമുഖ കവിയായ ആന്ദ്രി വസ്‌നെസെൻസ്‌കി പരീക്ഷണോൺമുഖ കവിതയുടെ ശക്തനായ വക്താവായിരുന്നു. 1933-ൽ മോസ്‌കോയിൽ ജനിച്ച അദ്ദേഹം ആർക്കിടെക്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയായിരിക്കെ കവിതാരചന ആരംഭിച്ചു.
ബോറിസ് പാസ്റ്റർനാക്കിന്റെ പ്രോത്സാഹനത്തോടെ കവിതാരചനയിൽ കൂടുതൽ ശ്രദ്ധാലുവായി. 1960-കളിൽ സോവിയറ്റ് കവിത ജനകീയമായ സമയത്ത്, വസ്‌നെസെൻസ്‌കിയും യുവകവികളോടൊപ്പം കവിതാലാപന പരിപാടികൾ നടത്തി. കഫേകളിലും തെരുവുകളിലും കായിക മൈതാനങ്ങളിലും കവിതകൾ ചൊല്ലി ജനങ്ങളെ ആകർഷിച്ചു.
തങ്ങളുടെ ആശയങ്ങൾ ജനങ്ങളുമായി നേരിട്ട് പങ്കിടാനുള്ള അവസരം കവിതാലാപനങ്ങൾ നൽകി. എന്നാൽ ഭരണകൂടം ഈ സമ്പ്രദായത്തെ വിമർശിക്കുകയും പ്രതികൂല നിലപാട് സ്വീകരിക്കുകയും ചെയ്തു.
Photo and News Source: Siraj Live



