ആമസോണ്‍ ഇന്ത്യ ക്വിക്ക് കൊമേഴ്‌സ് മേഖലയില്‍ തങ്ങളുടെ സേവനം ആമസോണ്‍ നൗ എന്ന പേരില്‍ 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കൊച്ചി ഉൾപ്പെടെ കേരളത്തില്‍ നിന്നും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 2,800 കോടി രൂപ നിക്ഷേപിക്കാനും 1,000 മൈക്രോ സെന്ററുകള്‍ സ്ഥാപിക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്. ഡെലിവറി വേഗത്തിലാക്കാനും അവശ്യവസ്തുക്കളും ഇലക്ട്രോണിക് ഉത്പന്നങ്ങളും ഉൾപ്പെടുത്താനുമാണ് ശ്രമം. പത്തുലക്ഷത്തിലധികം ഉത്പന്നങ്ങള്‍ ഒരേ ദിവസം വിതരണം ചെയ്യാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നു.

ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയവരുമായി മത്സരം കടുപ്പിക്കാനാണ് ഈ നടപടി. 10 മിനിറ്റ് ഡെലിവറി പരസ്യങ്ങള്‍ പിൻവലിച്ചിട്ടുണ്ടെങ്കിലും വേഗത്തില്‍ ഡെലിവറി നടത്താനുള്ള മത്സരം തുടരുകയാണ്.

Photo and News Source: Dhanam