ഇടുക്കിയിലെ മാങ്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പറായ ധന്യ ഗണേശനെ ബുധനാഴ്ച കാണാതായ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തി. മാങ്കുളം അൻപതാം മൈലിന് സമീപമുള്ള ഒഴിഞ്ഞ വീടിന്റെ ബാത്‌റൂമിൽ അവശനിലയിലായിരുന്നു അവർ.
പോലീസ് ഡ്രോൺ അടക്കമുള്ള ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ ഊർജിത പരിശോധനയിലാണ് ധന്യയെ കണ്ടെത്തിയത്. നിലവിൽ അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബ വഴക്കിനെ തുടർന്ന് അവർ വീടുവിട്ടിറങ്ങിയതായാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുന്നു.
Photo and News Source: Kairali News



