പലർക്കും പലതോടും പേടിയുണ്ടാവും. ജീവികൾ, വസ്തുക്കൾ, പ്രകൃതി പ്രതിഭാസങ്ങൾ, വികാരങ്ങൾ, ബന്ധങ്ങൾ എന്നിവയോട് പേടിയുണ്ടാകാം. ഇംഗ്ലീഷിൽ ഇതിനെ ഫോബിയ എന്നു പറയുന്നു.

വിമാനയാത്രയിൽ പേടിയുള്ളവരാണ് എയറോഫോബിയ ഉള്ളവർ. വിമാനം അപകടത്തിൽപ്പെടുമോ എന്ന ചിന്തയോ മോശം അനുഭവങ്ങളോ ഇതിനു കാരണമാണ്. കണ്ണാടികളോടുള്ള പേടിയാണ് ഈസോപ്‌ട്രോഫോബിയ. സ്വന്തം രൂപം കാണാനുള്ള ഭയമോ കണ്ണാടിയോടുള്ള ഭയമോ ഇതിലുൾപ്പെടുന്നു.

കണക്കിനോടുള്ള പേടിയാണ് ന്യുമെറോഫോബിയ. സ്കൂളിൽ ഗണിത പ്രശ്നങ്ങൾ പരിഹരിക്കേണ്ട അവസ്ഥ ഇവരിൽ പരിഭ്രാന്തി ഉണ്ടാക്കുന്നു. മഴയെ പേടിക്കുന്നവരാണ് ഓംബ്രോഫോബിയ ഉള്ളവർ. വെള്ളപ്പൊക്കമോ ഇടിമിന്നലിനോടുള്ള പേടിയോ ഇതിന്റെ കാരണമാണ്.

ഫോണിനെ പിരിഞ്ഞിരിക്കാൻ കഴിയാത്ത അവസ്ഥയാണ് നോമോഫോബിയ. ഫോൺ കേടാവുന്നതോ ചാർജ് തീർന്നുപോകുന്നതോ അസ്വസ്ഥതയുണ്ടാക്കുന്നു. ഈ ഫോബിയകൾ നമ്മുടെ ജീവിതത്തെ ബാധിക്കാം.

Photo and News Source: Mathrubhumi