കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷടീയ മണ്ഡലത്തിൽ ഇന്ന് നടക്കുന്ന പോരാട്ടം രാഷടീയ പാർട്ടികൾ തമ്മിലല്ല. മറിച്ച് അത്യാധുനിക സാങ്കേതികവിദ്യയും ഡാറ്റാ അനലിറ്റിക്സും കൈയ്യാളുന്ന രണ്ട് പ്രൊഫഷണൽ ഏജൻസികളാണ് തമ്മിൽ മൽപ്പിടിത്തം. നേതാക്കളുടെ പ്രസംഗം മുതൽ ഭക്ഷണക്രമം വരെ ഇവരുടെ നിർദ്ദേശപ്രകാരമാണ്.

ബംഗാളിന്റെ രാഷടീയ ഭാവിയെ മാറ്റിമറിക്കുന്ന ഈ പോരാട്ടത്തിൽ തൃണമൂൽ കോൺഗ്രസിനായി ഐ-പാക്കും ബിജെപിക്കായി അവരുടെ ഐടി സെല്ലും പ്രവർത്തിക്കുന്നു. പ്രശാന്ത് കിഷോർ രൂപീകരിച്ച ഐ-പാക്ക്, പാർട്ടിയുടെ നട്ടെല്ലായി മാറിയിരിക്കുന്നു. പഞ്ചായത്ത് തലം മുതൽ സംസ്ഥാന നേതൃത്വം വരെ ഇവരുടെ നിർദ്ദേശമില്ലാതെ ഒന്നും നടക്കുന്നില്ല.

സ്ഥാനാർത്ഥി നിർണയം മുതൽ മുദ്രാവാക്യങ്ങൾ വരെ ഇവരുടെ സ്ക്രിപ്റ്റുകളാണ്. പ്രാദേശിക നേതാക്കൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് അവരുടെ ദൗത്യം. ബിജെപിയുടെ ഇടയിൽ പ്രവർത്തിക്കുന്ന ഐടി സെല്ലും ഇതേ രീതിയിൽ തന്ത്രങ്ങൾ രൂപീകരിക്കുന്നു. രാഷടീയ കളിയുടെ യഥാർത്ഥ നിയന്ത്രണം ഇവരുടെ കൈകളിലാണ്.

Photo and News Source: Kvartha