തൃശൂരിൽ മുപ്പത്തിയാറ് മണിക്കൂർ നീണ്ടുനിന്ന പൂരത്തിന് വികാരനിർഭരമായ സമാപനം. തിരുവമ്പാടിയും പാറമേക്കാവും ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലി പിരിഞ്ഞു.
കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെയാണ് പൂരത്തിന് തുടക്കം കുറിച്ചത്. ആയിരക്കണക്കിന് പൂരപ്രേമികൾ വിങ്ങുന്ന മനസ്സോടെ മടങ്ങി. അടുത്ത പൂരം 2027 ഏപ്രിൽ 17-നാണ്.
പതിനഞ്ച് ആനകളുടെ അകമ്പടിയോടെ തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊന്ന പൂരപ്രേമികൾക്ക് നൊമ്പരവും ആവേശവും. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും ആവേശത്തിന് കുറവുണ്ടായില്ല.
കുടമാറ്റത്തിന് 15 മിനിറ്റ് സമയക്രമവും പാലിച്ചു. തൃശൂർ പൂരത്തിന്റെ അണിയറപ്രവർത്തകർക്കും ദേവസ്വങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ജനങ്ങൾ വിടപറഞ്ഞത്.
Photo and News Source: Janam TV



