കൊച്ചി: പ്രശസ്ത റിയാലിറ്റി ഷോ താരനായ ഷിയാസ് കരീമിനെതിരെ പ്രവാസി യുവതി പൊലീസിൽ പരാതി നൽകി. പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.
ജിം നവീകരിക്കാനെന്ന പേരിൽ വിവിധ ഘട്ടങ്ങളിലായി വൻ തുക പിരിച്ചെടുത്തു. പിന്നീട് നിലപാട് മാറിയ താരം ഭീഷണി തുടങ്ങി. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ വിവിധ പോൺ സൈറ്റുകളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ യുവതി ഗുരുതര മാനസിക ആഘാതം നേരിട്ടു.
പോലീസിന് നൽകിയ പരാതിയിൽ നിർണായക രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, വോയിസ് റെക്കോർഡുകൾ എന്നിവയാണ് പ്രധാന തെളിവുകൾ. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Photo and News Source: Kvartha



