കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ഇ.വി.എമ്മുകളുടെ സുരക്ഷയെച്ചൊല്ലി ആശങ്കയുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വെളിപ്പെടുത്തി. വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുരക്ഷാമാനദണ്ഡങ്ങളുടെ ലംഘനത്തെ തുടർന്ന് പരാതിയും നല്കിയിരുന്നു. തുടർന്ന് നടപടിയുണ്ടായി. പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒരേ ഹാളിലാണ് നടക്കുന്നത്. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കിയതായും ചാണ്ടി ഉമ്മൻ സൂചിപ്പിച്ചു.

കൂടുതൽ വിവരങ്ങൾ ഫലപ്രഖ്യാപനത്തിനുശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Photo and News Source: Sathyam Online