ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ മേരിക്കുട്ടി (70) ഉം മകൻ റെജി (48) ഉം കൊലചെയ്യപ്പെട്ടതായി പോലീസ് സൂചന ലഭിച്ചു. ഈ മാസം രണ്ടാം തീയതി മുതൽ ഇവർ കാണാതായിരുന്നുവെന്നും പോലീസ് പരിശോധനയിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന കാലിന്റെ ഭാഗം കണ്ടെത്തിയതായും അറിയുന്നു.

വൈകുന്നേരം പോലീസ് സ്ഥലത്തെത്തിയപ്പോൾ മേരിക്കുട്ടിയുടെ ഇളയമകൻ ഓടി രക്ഷപ്പെട്ടിരുന്നു. കൊലപാതകത്തിനു പിന്നിൽ സജി എന്നയാളാണെന്ന് പോലീസ് സംശയിക്കുന്നു. ഫോറൻസിക് സംഘം പരിശോധന നടത്തി. ശരീരഭാഗത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

മേരിക്കുട്ടിയുടെ ഭർത്താവിനെ അഞ്ചു വർഷം മുമ്പ് കാണാതായിരുന്നുവെന്നും പോലീസ് അറിയിച്ചു. അന്വേഷണം തുടരുന്നു.

Photo and News Source: Janam TV