മലപ്പുറം ജില്ലയിലെ എടവണ്ണയിൽ നിന്നുള്ള ഒരു ഹൃദയസ്പർശിയായ കഥയാണിത്. 65 വയസ്സുള്ള ആമിന എന്ന വനിത, ഏപ്രിൽ 16-ന് വീട്ടിൽ നിന്നും മടങ്ങിവരുന്ന വഴിയിൽ റോഡരികിൽ ബോധരഹിതയായി വീണു. ആരും ശ്രദ്ധിക്കാതിരുന്ന അവരെ തിരഞ്ഞിറങ്ങിയത് സമീപത്തെ തെരുവുപട്ടിയായിരുന്നു. അവളെ കണ്ടയുടനെ ബഹളമുണ്ടാക്കി അവൻ ആളെക്കൂട്ടി. ബന്ധുക്കളെയും അയല്‍ക്കാരെയും എത്തിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശേഷം അവളുടെ ശരീരം വീട്ടിലെത്തിച്ചതുമുതൽ ഖബറടക്കുന്നതുവരെ ആ പട്ടി ഒപ്പമുണ്ടായിരുന്നു.

അന്നുമുതല്‍ ആമിനയുടെ ഖബറിനടുത്താണ് അവൻ മിക്കപ്പോഴും ചെലവിടുന്നത്. അവളോട് കാണിച്ച കരുണയും സ്നേഹവും മരണശേഷവും മടക്കിനല്‍കുന്നതാണെന്ന് എടവണ്ണക്കാർ പറയുന്നു.

Photo and News Source: Samakalika Malayalam