തൊടുപുഴയിലെ മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡ് അംഗമായ ധന്യ ഗണേശനെ കാണാതായ സംഭവത്തിൽ, അൻപതാം മൈലിനടുത്തുള്ള ഒഴിഞ്ഞ വീടിന്റെ ബാത്‌റൂമിൽ അവശനിലയിൽ കണ്ടെത്തി. ഏപ്രിൽ 22-നാണ് ഇവർ കാണാതാകുന്നത്. തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഡോഗ് സ്ക്വാഡും നാട്ടുകാരും സംയുക്തമായുള്ള തിരച്ചിലിലാണ് ധന്യയെ കണ്ടെത്തിയത്. ബാത്‌റൂമിൽ നിന്ന് മാറ്റി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടുംബ വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയതായി പോലീസ് നിഗമനം.

ഫോൺ കോളുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

Photo and News Source: Samakalika Malayalam