കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് മഴയ്ക്കും ഉയർന്ന താപനിലയ്ക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നു. 29-ാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 30-ാം തിയതി കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം, ഉയർന്ന താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്നും നാളെയുമായി പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ്, കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയേക്കാം. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസുമാണ് പ്രവചിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കാൻ കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിക്കുന്നു.

Photo and News Source: Kairali News