ടെഹ്റാൻ-ഇസ്‌ലാമാബാദ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഇറാൻ പ്രതിനിധി സംഘം മടക്കയാത്രയിൽ സുരക്ഷാ ഭീഷണി നേരിട്ടു. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫും ഉൾപ്പെട്ട സംഘം, വിമാനയാത്ര പകുതിവഴിയിൽ ഒഴിവാക്കി ബസിലും ട്രെയിനിലുമായി ഇറാനിലെത്തി. പാക്കിസ്ഥാനിലുണ്ടായ മുന്നറിയിപ്പുകളെ തുടർന്ന് വിമാനം ആക്രമിക്കപ്പെടുമെന്ന ഭയത്തിലായിരുന്നു സംഘം. ഇറാനിലെ മഷാദിൽ വിമാനം എമർജൻസി ലാൻഡിങ് നടത്തി. തുടർന്ന് ടെഹ്റാനിലേക്ക് ട്രെയിനിലും ബസിലും കാറിലുമായി രഹസ്യമായി യാത്ര തുടർന്നു. ‘യുഎസിനെ ഞങ്ങൾ വിശ്വസിക്കുന്നില്ല. അവർ വഞ്ചിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു‘, എന്ന് സംഘാംഗം മുഹമ്മദ് മറാൻഡി വ്യക്തമാക്കി.
Photo and News Source: Newsthen


