ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഒരു വിചിത്രമായ ഉപദേശം നൽകിയിരിക്കുന്നു. ചൂടിനെ നേരിടാൻ എയർ കണ്ടീഷനിംഗ് ഒഴിവാക്കി, പകരം പോക്കറ്റിൽ ഒരു ഉള്ളി കരുതുക എന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. ശിവപുരിയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ഈ പ്രസ്താവന. 51 ഡിഗ്രി ചൂടിലും തന്റെ ചർമ്മം ‘ചമ്പൽ തൊലി’ പോലെ കരുത്തുള്ളതാണെന്നും, പരമ്പരാഗതമായി ഉള്ളി കയ്യിൽ കരുതുന്നത് ഉഷ്ണതരംഗത്തെ ചെറുക്കാൻ സഹായിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
എയർ കണ്ടീഷനിംഗ് ഉപയോഗിക്കാതെ സ്വന്തം കരുത്തിൽ ചൂടിനെ നേരിടാൻ കഴിയുമെന്നും സിന്ധ്യ വ്യക്തമാക്കി. ആധുനിക ഉപകരണങ്ങളെ ആശ്രയിക്കുന്നതിനു പകരം പരമ്പരാഗത രീതികളോട് കൂടുതൽ അടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ‘എന്റെ മനസ്സ് പഴയതാണ്, പോക്കറ്റിൽ ഉള്ളി കരുതുക, അപ്പോൾ ഒന്നും സംഭവിക്കില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഈ പ്രസ്താവന പൊതുജനങ്ങൾക്കിടയിൽ വലിയ ചർച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Photo and News Source: Kairali News



