നിര്‍മ്മിത ബുദ്ധി (AI) തൊഴില്‍ വിപണിയെ വിപ്ലവാത്മകമായി മാറ്റി മറിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ മേഖലയിലും തൊഴില്‍ ശേഷിയില്‍ വലിയ മാറ്റങ്ങളാണ് വരിക. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് 1997നും 2012നും ഇടയില്‍ ജനിച്ച ജെന്‍ സി തലമുറയെയാണ്. കഴിഞ്ഞ 37 വർഷത്തിനിടയിലെ ഏറ്റവും മോശമായ 'എൻട്രി ലെവൽ' തൊഴിൽ വിപണിയാണ് നിലവില്‍ സംജാതമായിരിക്കുന്നത്.

മെറ്റയിലെ മുൻ ജീവനക്കാരിയായ ക്ലാര ഷിഹ്, തന്റെ ബിസിനസ് എഐ വിഭാഗം മേധാവിയായിരിക്കെ, എഐ ഏജന്റുകൾ മികച്ച ജീവനക്കാരെപ്പോലെ സങ്കീർണമായ ജോലികൾ ചെയ്യുന്നത് കണ്ടു. ഈ അനുഭവം ജെന്‍ സി തലമുറയെ എ.ഐ ജോലികള്‍ക്ക് പ്രാപ്തമാക്കാനുള്ള ലക്ഷ്യത്തിലേക്ക് നയിച്ചു. അവർ സ്ഥാപിച്ച 'ന്യൂ വർക്ക് ഫൗണ്ടേഷൻ' ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ്.

പ്രിൻസ്റ്റൺ, ഹാർവാർഡ്, യേൽ, ബ്രൗൺ തുടങ്ങിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നവര്‍ക്ക് വരെ AI യുടെ കുത്തൊഴുക്കില്‍ ജോലി കണ്ടെത്തുന്നത് പ്രയാസകരമായി മാറിയിരിക്കുകയാണെന്ന് ക്ലാര പറഞ്ഞു. പുതിയ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നതിനായി 'ഡിയർ സിസി' എന്ന പേരിൽ രണ്ട് പ്രധാന എ.ഐ ടൂളുകളാണ് ഫൗണ്ടേഷൻ വികസിപ്പിച്ചിരിക്കുന്നത്.

Photo and News Source: Dhanam