ഗായിക റിഹാന തന്റെ കോസ്‌മെറ്റിക് ബ്രാൻഡായ ഫെന്റി ബ്യൂട്ടിയുടെ ഇന്ത്യയിലെ ലോഞ്ചിനായി മുംബൈയിലെത്തിയിരുന്നു. കറുപ്പ് നിറത്തിലുള്ള ഗൗൺ അണിഞ്ഞ റിഹാന, പരിപാടിയിലേക്ക് പുലർച്ചെ 3 മണിയോടെ എത്തി. എന്നാൽ പരിപാടി തുടങ്ങുമെന്നറിയിച്ചിരുന്നത് രാത്രി 7. 30നായിരുന്നു. ഇൻഫ്‌ളുവൻസറായ യാഷിത ദാമാനി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, റിഹാനയ്ക്കായി അഞ്ച് മണിക്കൂർ കാത്തിരുന്നുവെന്നും, അവർ വരുന്നതിന് മുമ്പ് താൻ തിരിച്ചുപോയെന്നും പറഞ്ഞു.
റിഹാനയുടെ വരവിനായി ഇത്രയും സമയം കാത്തിരിക്കേണ്ടതിന്റെ ആവശ്യമെന്താണെന്നും അവർ ചോദിക്കുന്നു. ഫെന്റി ബ്യൂട്ടി ലോഞ്ചിൽ ഇഷ അംബാനി, ജാൻവി കപൂർ, മനീഷ് മൽഹോത്ര എന്നിവരും പങ്കെടുത്തിരുന്നു. റിഹാനയുടെ വരവിനായി കാത്തിരുന്നവരുടെ നിരാശയാണ് ഈ സംഭവം കൊണ്ടുവന്നത്.
Photo and News Source: Mathrubhumi



